Alathiyoor Perumthrikkovil Temple

Alathiyoor Hanumankavu

ആഞ്ജനേയസംഗീതോത്സവം-2026 – അപേക്ഷകൾ ക്ഷണിക്കുന്നു

ആലത്തിയൂർ ഹനുമാൻ കാവ് ദേവസ്വത്തിലെ ഈ വർഷത്തെ ആഞ്ജനേയ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഹനുമത് ജയന്തി ദിവസമായ 2026 ഏപ്രിൽ 2 ന് ആണ് ആഞ്ജനേയ സംഗീതോത്സവം ആരംഭിക്കുന്നത്. രണ്ട് ദിവസമായി നടക്കുന്ന ആഞ്ജനേയ സംഗീതോത്സവം ശാസ്ത്രീയ സംഗീതം, സോപാനസംഗീതം, അഷ്ടപദി, കഥകളി സംഗീതം, ഉപകരണ സംഗീതം, ഭജൻസ് എന്നീ ഇനങ്ങളിൽ ആണ് നടത്തപ്പെടുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട ഫോറത്തിൽ 2026 മാർച്ച് 10 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി ക്ഷേത്രത്തിൽ ലഭിക്കുന്ന തരത്തിൽ ഓഫീസിൽ നേരിട്ടോ, തപാൽ മാർഗമോ, ദേവസ്വം ഇ-മെയിൽ മുഖാന്തിരമോ അയക്കേണ്ടതാണ്. നിർദിഷ്ട ഫോറം ദേവസ്വത്തിൽ നിന്ന് നേരിട്ടും, ദേവസ്വം വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ-0494-2430666. മൊബൈൽ-9497716066. വെബ്സൈറ്റ് -www.alathiyoorhanumankavu.org, hanumankavu@gmail.com

Read More »

ചരിത്ര പ്രസിദ്ധമായ ശ്രീ ആലത്തിയൂർ പെരും തൃക്കോവിൽ (ഹനുമാൻകാവ്)  ക്ഷേത്രം മൂവായിരത്തിൽപരം വർഷങ്ങൾക്കുമുമ്പ് ശ്രീ വസിഷ്ഠ മഹർഷിയാൽ പ്രതിഷ്ഠ നടത്തിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. സാമൂതിരി രാജാവിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ ആലത്തിയൂർ പൊയ്‌ലിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി  ചെയ്യുന്നു. ഇവിടെ ഉത്തമപുരുഷനായ ശ്രീ രാമസ്വാമി, സീതാന്വേഷണത്തിനായി പോകുന്ന തന്റെ ഭക്തനായ ശ്രീ ഹനുമാൻസ്വാമിക്ക്  സീതാദേവിയോട് ഉണർത്തുവാനുള്ള അടയാളവാക്യം ചെവിയിൽ പറഞ്ഞു കൊടുക്കുന്നതും  ഈ അടയാളവാക്യം ശ്രവിക്കുവാൻ  ഹനുമാൻ സ്വാമി തന്റെ തല സ്വൽപം ഇടതുവശത്തേക്ക്  ചരിച്ച് പിടിച്ച രീതിയിലുമാണ് പ്രതിഷ്ഠ. ഈ അടയാളവാക്യം അനുജനായ ലക്ഷ്മണൻ കേൾക്കരുത്  എന്നത്കൊണ്ട് ലക്ഷ്മണ ശ്രീ കോവിൽ നാലമ്പലത്തിന്‌ പുറത്ത് വടക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്നു .

Temple Timings

Morning

Evening